പാലുകാച്ചി​മല കാണാൻ ഭംഗിയുണ്ട്​; എങ്ങനെയെത്തും?

കേളകം: കുളിര് പെയ്യുന്ന പാലുകാച്ചിമലയിൽ പോകാൻ കൊതിക്കുന്നവർക്ക് മുന്നിൽ വിലങ്ങുതടിയായി സഞ്ചാരപാത. ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ സഞ്ചാരികളിൽനിന്ന് ഏറെ അകലെയാണ് ഇന്നും വശ്യസുന്ദരമായ ഇൗ മല. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മല തീർഥാടനകേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ ഏറിയപങ്കും മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞും തണുത്ത കാറ്റുമൊക്കെ സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി നൽകും. സൂര്യോദയത്തി‍​െൻറയും സൂര്യാസ്തമയത്തി‍​െൻറയും വിസ്മയകരമായ ദൃശ്യങ്ങളാണ് പാലുകാച്ചിമല സമ്മാനിക്കുന്നത്. കേളകത്തുനിന്ന് ശാന്തിഗിരി വഴിയും കൊട്ടിയൂരിൽനിന്ന് പന്നിയാംമല വഴിയും മൺപാതകളുണ്ടെങ്കിലും കാൽനടയാത്രപോലും ദുഷ്കരമാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ടൂറിസം പട്ടികയിൽ മുൻനിരയിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രത്തി​െൻറ ഉന്നതിക്ക് പദ്ധതികൾ വൈകുന്നതിൽ നിരാശരാണ് വിനോദസഞ്ചാരികളും പ്രദേശവാസികളും. ഒരു ദശകം മുമ്പ് നാറ്റ്പാക് പദ്ധതിയിൽ ഉൾപ്പെടുത്തി പാത വികസിപ്പിക്കാൻ നിർദേശമുണ്ടായെങ്കിലും നടപ്പായില്ല. കൊട്ടിയൂർ ക്ഷേത്രം, ശാന്തിഗിരി ദേവാലയം എന്നിവയുടെ തീർഥാടകർക്കും പാലുകാച്ചിമല സവിശേഷതയുള്ളതാണ്. കൊട്ടിയൂർ വന്യജീവിസങ്കേതം, ആറളം വന്യജീവിസങ്കേതം എന്നിവയുമായി ബന്ധിപ്പിക്കുന്നതിനും പാലുകാച്ചിമല റോഡ് വികസനം അനിവാര്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.