പയ്യന്നൂർ: യുവശിൽപി ഉണ്ണി കാനായിയുടെ കരവിരുതിൽ സി.എച്ച്. കണാരെൻറ ശിൽപം പൂർത്തിയായി. കതിരൂരിൽ പുല്യോട് സി.എച്ച്. കണാരൻ സ്മാരക വായനശാലയുടെ മുറ്റത്ത് സ്ഥാപിക്കാനുള്ളതാണ് ശിൽപം. സമരങ്ങളുടെ സൈന്യാധിപനെന്ന് ഇ.എം.എസും സമർഥനായ സംഘാടകനെന്ന് എ.കെ.ജിയും വിശേഷിപ്പിച്ച സി.എച്ച് എന്ന കറകളഞ്ഞ കമ്യൂണിസ്റ്റിെൻറ എട്ടടി ഉയരമുള്ള ശിൽപം ഉണ്ണിയുടെ വീട്ടിലാണ് പൂർത്തിയായത്. കൈയിൽ തുകൽ ബാഗും ജുബ്ബയും മുണ്ടും വേഷമിട്ട് പഴയ വള്ളിച്ചെരിപ്പും ധരിച്ചുനിൽക്കുന്ന സി.എച്ചിെൻറ ശിൽപം ഒരു വർഷമെടുത്താണ് ഉണ്ണി പൂർത്തിയാക്കിയത്. ഫോേട്ടാകൾ കുറവായതിനാൽ ആദ്യം സി.എച്ചിെൻറ ചിത്രം പലയാവർത്തി വരച്ചാണ് പ്രവൃത്തി തുടങ്ങിയത്. മണിയറയിലെ പി.വി. വിജയൻ മോഡലായി നിന്നശേഷം ചെറുശിൽപം പൂർത്തിയാക്കി. ഇതിനുശേഷമാണ് എട്ടടി ഉയരമുള്ള ഫൈബർ ശിൽപം നിർമിച്ചത്. സി.പി.എമ്മിെൻറ പ്രഥമ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം സമ്മേളനഹാളിൽനിന്ന് പുറത്തുവന്ന സി.എച്ചിനെ എ.കെ.ജി കെട്ടിപ്പിടിക്കുന്ന ഫോട്ടോ പ്രസിദ്ധമാണ്. ഈ ഫോട്ടോതന്നെയാണ് ഉണ്ണി പ്രധാനമായി അവലംബിച്ചത്. കാരായി രാജനാണ് നിർമാണ കമ്മിറ്റിയുടെ ചെയർമാൻ. അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് സംഘാടകരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.