ഹലോ പാരൻറ്​സ്​ പരിപാടി

കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി രക്ഷാകര്‍തൃ ബോധവത്കരണ കാമ്പയിനി​െൻറ ഭാഗമായി 'ഹലോ പാരൻറ്സ്' പരിപാടി സംഘടിപ്പിച്ചു. എ.ഡി.എം എച്ച്. ദിനേശ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുനിസിപ്പല്‍ പ്രസിഡൻറ് ഹസന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഹക്കീം മാടക്കാല്‍ ക്ലാസെടുത്തു. ഹരിത ജില്ല ഭാരവാഹികളെ ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി അനുമോദിച്ചു. മെസ്റ്റ് പരീക്ഷകളിലെ വിജയികള്‍ക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് ജന. സെക്രട്ടറി എം. ഇബ്രാഹീം സ്‌നേഹോപഹാരം നൽകി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എം.പി. ജാഫര്‍, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, അബ്ദുറസാഖ് തായിലക്കണ്ടി, കെ. മുഹമ്മദ് കുഞ്ഞി, ഖദീജ ഹമീദ്, എം.എസ്. ഹമീദ് ഹാജി, ഇസ്മായില്‍ ആറങ്ങാടി, ശംസുദ്ദീന്‍ ആവിയില്‍ എന്നിവര്‍ സംബന്ധിച്ചു. കോഒാഡിനേറ്റര്‍ സാദിഖുല്‍ അമീന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.