മംഗളൂരു: തൊക്കോട്ട്, കാസര്‍കോട് ഭാഗങ്ങളിലേക്കുള്ള വാഹനയാത്രികർക്കായി െറയില്‍വേ പണിത അടിപ്പാതയിലൂടെ ഗതാഗതം സമീപന റോഡില്ലാത്തതിനാൽ വഴിമുട്ടി. മംഗളൂരു കോര്‍പറേഷനാണ് സ്ഥലം ഏറ്റെടുത്ത് പാത പണിയേണ്ടത്. കണ്ണൂര്‍--മംഗളൂരു--മുംെബെ റെയില്‍പാതയില്‍ മഹാകാളിപ്പടപ്പു ലെവല്‍ ക്രോസ് ഓരോ അരമണിക്കൂറിലും നാലുമുതല്‍ ഏഴുവരെ മിനിറ്റുകള്‍ അടച്ചിടും. മംഗളൂരു, കൊങ്കണ്‍ പാതകളിലൂടെയുള്ള യാത്ര, ചരക്ക് ട്രെയിനുകള്‍ക്ക് കടന്നുപോകാനാണിത്. ദക്ഷിണ മംഗളൂരുവില്‍നിന്ന് തൊക്കോട്ട് വഴി കൊണാജെ ഭാഗത്തേക്കും കാസര്‍കോട്ടേക്കുമുള്ള വാഹനങ്ങളാണ് കുരുങ്ങിക്കിടക്കുക. ഇതിന് പരിഹാരമായാണ് 10 വര്‍ഷം മുമ്പ് മംഗളൂരു കോര്‍പറേഷെൻറ സഹകരണത്തോടെ ജെപ്പു-കുട്പാടി അടിപ്പാത പണിയാന്‍ െറയില്‍വേ പദ്ധതി തയാറാക്കിയത്. 12 ലക്ഷം രൂപയായിരുന്നു അന്ന് കോര്‍പറേഷന്‍ കെട്ടിവെക്കേണ്ട തുക. കോര്‍പറേഷന്‍ നടപടി വൈകിച്ചു. കഴിഞ്ഞ വര്‍ഷം കോര്‍പറേഷന്‍ ഇതിന് ഫണ്ട് കണ്ടെത്തിയപ്പോഴേക്കും എസ്റ്റിമേറ്റ് 4.5 കോടി രൂപയായി ഉയര്‍ന്നിരുന്നു. ജെപ്പിനമൊഗറുവില്‍ അപ്രോച്ച് റോഡ് പണിത് ദേശീയപാത 66ല്‍ ബന്ധിപ്പിക്കുകയാണ് ഇനി ചെയ്യേണ്ടത്. ഇതും മംഗളൂരു കോര്‍പറേഷെൻറ ചുമതലയാണ്. എന്നാല്‍, സ്ഥലം ഏറ്റെടുക്കാനും പ്രവൃത്തിക്കുമുള്ള ഫണ്ട് ഇതുവരെ കണ്ടെത്തിയിട്ടില്ല. മഹാകാളിപ്പടപ്പില്‍ അടിപ്പാത നിർമിക്കാനും െറയില്‍വേ സന്നദ്ധമാണെങ്കിലും കോര്‍പറേഷന്‍ താല്‍പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.