തളിപ്പറമ്പ്: വയൽകിളികൾ സമരം നടത്തിയ വയൽപ്രദേശം മാത്രം ഒഴിവാക്കി കീഴാറ്റൂരിലെ ബൈപാസ് നിർമിക്കാൻ തീരുമാനം. ഇന്നലെ രാവിലെ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ ചേംബറിൽ നടന്ന വിദഗ്ധസംഘം പെങ്കടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നാട്ടുകാരും യോഗത്തിൽ പെങ്കടുത്തിരുന്നെങ്കിലും, പുതിയ അലെയിൻമെൻറ് അംഗീകരിക്കേണ്ടതില്ലെന്ന് പിന്നീട് വയൽകിളികൾ കൂട്ടായ്മ യോഗം ചേർന്ന് തീരുമാനിച്ചു. ചുടല-കുറ്റിക്കോൽ ബൈപാസുമായി ബന്ധപ്പെട്ട് കീഴാറ്റൂർ വയലിലൂടെ റോഡ് നിർമിക്കുന്നതിനെതിരായാണ് വയൽകിളികൾ കൂട്ടായ്മയുടെ പേരിൽ നാട്ടുകാർ സമരരംഗത്തിറങ്ങിയത്. സമരത്തെ തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത യോഗത്തിൽ വയൽ ഒഴിവാക്കി മറ്റൊരു അലെയിൻമെൻറ് സാധ്യമാക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ വിദഗ്ധസംഘെത്ത അയക്കാൻ തീരുമാനിച്ചിരുന്നു. ഇൗ സംഘമാണ് ബുധനാഴ്ച രാവിലെ കീഴാറ്റൂരിലെത്തി പരിശോധന നടത്തിയത്. രാവിലെ എട്ടുമണിയോടെയാണ് വിദഗ്ധസംഘം പരിശോധനക്കെത്തിയത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കമൽവർധന റാവു, പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ പ്രഭാകരൻ, എക്സിക്യൂട്ടിവ് എൻജിനീയർ അശോകൻ വണ്ണാരക്കിൽ, എ.എക്സി.ഇ സുനിൽ കൊയിലേരിയൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് സംലത്തിലുണ്ടായിരുന്നത്. തളിപ്പറമ്പ് ബൈപാസിെൻറ സർവേ ചുമതലയുള്ള സ്വകാര്യ ഏജൻസി അധികൃതർ, കെ.എസ്.ടി.പി റോഡ് വിഭാഗം അധികൃതർ തുടങ്ങിയവരും െജയിംസ് മാത്യു എം.എൽ.എ, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരേത്ത കീഴാറ്റൂരിലെ 250 ഏക്കർ വയൽ നികത്തി ബൈപാസ് നിർമിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, നെൽകൃഷിചെയ്യുന്ന വയൽ നികത്തി പാത അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധമാണ് അെലയിൻമെൻറ് മാറ്റാൻ ഇടയാക്കിയത്. കീഴാറ്റൂർ വയലിെൻറ കിഴക്കുഭാഗത്താണ് പരിശോധന നടത്തിയത്. തുടർന്ന് കലക്ടറേറ്റിൽ എത്തിയ സംഘം വയൽകിളി പ്രതിനിധികെളയും നാട്ടുകാരുടെ പ്രതിനിധികെളയും അവിടേക്ക് വിളിപ്പിക്കുകയായിരുന്നു. ഇപ്പോൾ സമരപ്പന്തൽ കെട്ടിയ വയലിെൻറ കിഴക്ക് ഭാഗത്തുകൂടി ഒഴുകുന്ന കീഴാറ്റൂർ തോടിെൻറ മധ്യത്തിൽനിന്ന് ഇരുഭാഗത്തേക്കും 25 മീറ്റർ വീതിയിലായിരിക്കും പുതിയ അലെയിൻമെൻറ് തയാറാക്കുക. ഇതുമൂലം കൃഷിനടത്തുന്ന വയലും വീടുകളും നഷ്ടപ്പെടുന്നത് കുറയുമെന്നാന്ന് സൂചന. എന്നാൽ, കിഴക്കുഭാഗത്തെ തെങ്ങിൻതോപ്പുകൾ നഷ്ടപ്പെടുന്നത് കള്ളുചെത്ത് ഉപജീവനമാക്കുന്ന ഈ പ്രദേശത്തുകാർക്ക് തിരിച്ചടിയാവും. വിദഗ്ധസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് അടുത്തദിവസം പൊതുമരാമത്ത് മന്ത്രിക്ക് സമർപ്പിക്കും. വയൽകിളികളുടെ പ്രതിനിധികളായ സി. സുരേഷ്, സി. മനോഹരൻ, ലാലുപ്രസാദ് എന്നിവരും നാട്ടുകാരായ സി. വത്സൻ, രാമചന്ദ്രൻ, വിജേഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.