കണ്ണൂർ താലൂക്ക്​ ജനസമ്പർക്കപരിപാടി ഇന്ന്​

കണ്ണൂർ: കണ്ണൂർ താലൂക്ക് തലത്തിലുള്ള ജനസമ്പർക്കപരിപാടി വ്യാഴാഴ്ച രാവിലെ 10 മുതൽ ജില്ല കലക്ടറുടെ േനതൃത്വത്തിൽ കലക്ടറേറ്റ് ഒാഡിറ്റോറിയത്തിൽ നടക്കും. പൊതുജനങ്ങൾക്ക് രാവിലെ 10 മുതൽ ജില്ല കലക്ടർക്ക് നേരിട്ട് പരാതി സമർപ്പിക്കാം. ഉടൻ തീർപ്പാക്കാൻപറ്റുന്ന വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുമേധാവികളുടെ സാന്നിധ്യത്തിൽ തീർപ്പുകൽപിക്കും. മറ്റു പരാതികളിൽ ഒരു മാസത്തിനുള്ളിൽ മറുപടി അറിയിക്കും. തുടർന്നും ആക്ഷേപങ്ങളുണ്ടെങ്കിൽ അപേക്ഷകർക്ക് ജില്ല കലക്ടറെ കണ്ട് പരാതി അറിയിക്കാനുള്ള അവസരമൊരുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സാമ്പത്തികസഹായത്തിനുള്ള അപേക്ഷകൾ അക്ഷയ സ​െൻറുകൾ മുഖേന ഒാൺലൈനായി സമർപ്പിക്കണം. ജനസമ്പർക്കപരിപാടിയിൽ ഉദ്യോഗസ്ഥർക്ക് പുറേമ എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.