പുതിയ അ​െലയിൻമെൻറ്​ സ്വീകാര്യമല്ല ^വയൽകിളികൾ

പുതിയ അെലയിൻമ​െൻറ് സ്വീകാര്യമല്ല -വയൽകിളികൾ കണ്ണൂർ: ചുടല-കുറ്റിക്കോൽ ബൈപാസിനായി ദേശീയപാത അതോറിറ്റി നിർദേശിച്ച പുതിയ അെലയിൻമ​െൻറ് സ്വീകാര്യമല്ലെന്ന് വയൽകിളി കൂട്ടായ്മയുടെ യോഗം. നാടി​െൻറ ജലസ്രോതസ്സായി കാലങ്ങളായി ഒഴുകുന്ന തോട് ഇല്ലാതാക്കി വയലി​െൻറ അരികിലൂടെ നിർദേശിച്ച പുതിയ അെലയിൻമ​െൻറും നാടിനും നാട്ടുകാർക്കും ദോഷകരമാകുമെന്നാണ് യോഗം വിലയിരുത്തിയത്. വയൽകിളി കൂട്ടായ്മയുടെ തീരുമാനം ഉടൻ അധികൃതരെ അറിയിക്കും. ആവശ്യെമങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്താനും യോഗത്തിൽ തീരുമാനമായി. 250ഒാളം ഏക്കർ വയൽ നികത്തിയുള്ള ആദ്യ അലെയിൻമ​െൻറിനെതിരെ വയൽകിളികൾ 20 ദിവസത്തോളം നടത്തിയ നിരാഹാരസമരത്തെത്തുടർന്നാണ് സർക്കാർ പുതിയ അലെയിൻമ​െൻറിന് ശ്രമം നടത്തിയത്. എന്നാൽ, ഇതും നാട്ടുകാർക്ക് സ്വീകാര്യമല്ലെന്നാണ് വയൽകിളികളുടെ തീരുമാനം. യോഗത്തിൽ ലാലുപ്രസാദ് അധ്യക്ഷതവഹിച്ചു. സുരേഷ് കീഴാറ്റൂർ സംസാരിച്ചു. രജീഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.