കാനംവയല്‍ ഇടക്കോളനിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ചെറുപുഴ: കർണാടകവനത്തില്‍നിന്നെത്തിയ കാട്ടാനക്കൂട്ടം കാനംവയല്‍ ഇടക്കോളനിയിലിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ ഇറങ്ങിയത്. ഉണ്ണി കിഴക്കേ പുതിയവീട്ടില്‍, ചന്തു കാരിക്കാരന്‍, സാബു പതാപറമ്പില്‍, ജാനകി കുണ്ടയംകോട്, മോഹന്‍ദാസ് വയലുങ്കല്‍, പാപ്പച്ചന്‍ തറയില്‍, വിജേഷ് മുകുളേല്‍, തറയില്‍ തോസ് എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. കാട്ടാനശല്യം രൂക്ഷമായതോടെ കാനംവയല്‍ ഇടക്കോളനിയിലെ 14 കുടുംബങ്ങളും ഭീതിയിലായി. ഇടക്കോളനിയുടെ അതിര്‍ത്തിയില്‍ കർണാടകവനമാണ്. മറുവശം കാര്യങ്കോട് പുഴയും. കാട്ടുമൃഗങ്ങളില്‍നിന്ന് രക്ഷനേടാന്‍ നിർമിച്ച സോളാര്‍ വേലികള്‍ മരങ്ങളും ഇല്ലിക്കാടുകളും വീണ് നശിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 56 പേരാണ് 14 കുടുംബങ്ങളിലായി താമസിക്കുന്നത്. ഇവരില്‍ പകുതിപ്പേര്‍ക്കും അടച്ചുറപ്പുള്ള വീടില്ല. പഞ്ചായത്തിേൻറയും ബ്ലോക്ക് പഞ്ചായത്തിേൻറയും വിവിധ പദ്ധതികളിൽ ലഭിച്ച വീടുകളാണിവര്‍ക്കുള്ളത്. പലതും പകുതിയില്‍ നിർമാണം നിലച്ചവ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.