കാസർകോട്: ബേഡകത്ത് സി.പി.എമ്മിൽ വിഭാഗീയത ഒടുങ്ങിയിട്ടില്ലെന്ന് തെളിയിച്ചുെകാണ്ട് ലോക്കൽ സമ്മേളനങ്ങളിൽ ഒദ്യോഗിക പാനലിൽ പ്രമുഖരുടെ തോൽവി. മുന്നാട് ലോക്കൽ സമ്മേളനത്തിൽ ഒൗദ്യോഗിക പാനലിൽ ഉൾപ്പെട്ട എസ്.എഫ്.െഎ സംസ്ഥാന കമ്മിറ്റിയംഗം മീര ചന്ദ്രൻ മത്സരം വന്നപ്പോൾ തോറ്റു. ഡി.വൈ.എഫ്.െഎ ബേഡകം ബ്ലോക്ക് കമ്മിറ്റിയംഗം വാരിജാക്ഷനാണ് തോറ്റ മറ്റൊരു ഒൗദ്യോഗിക നേതാവ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ഏരിയ കമ്മിറ്റിയംഗവുമായ ഒാമന രാമചന്ദ്രെൻറയും ഏരിയ കമ്മിറ്റിയംഗം കെ.പി. രാമചന്ദ്രെൻറയും മകളാണ് മീര ചന്ദ്രൻ. ഒൗദ്യോഗിക വിഭാഗം അവതരിപ്പിച്ച 13 അംഗ പാനലിനെതിരെ രണ്ടുപേർ മത്സരിച്ചപ്പോഴാണ് യുവാക്കളും നേതാക്കളുമായ രണ്ടുപേർ പുറത്തായത്. പടുപ്പ് ലോക്കലിൽ മുൻ ലോക്കൽ സെക്രട്ടറിയെ സമ്മേളനത്തിൽ നിന്നും പുറത്താക്കി. സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ഇ.കെ. രാധാകൃഷ്ണനെയാണ് എം. രാജഗോപാൽ എം.എൽ.എയുടെ മുന്നിൽ നിന്നും പുറത്താക്കിയത്. തെരഞ്ഞെടുക്കപ്പെട്ട സമ്മേളന പ്രതിനിധികളിൽ ആരെങ്കിലും പെങ്കടുക്കാതിരുന്നാൽ പകരം പ്രതിനിധിയായാണ് രാധാകൃഷ്ണനെ നിശ്ചയിച്ചത്. ഒരു പ്രതിനിധി അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്നു. അതാണ് രാധാകൃഷ്ണൻ പെങ്കടുക്കാൻ കാരണമെന്ന് മറുപക്ഷം പറയുന്നു. ലോക്കൽ സമ്മേളനം ഉദ്ഘാടനം കഴിഞ്ഞപ്പോൾ സമ്മേളന ചുമതലയുള്ള ഏരിയ കമ്മിറ്റിയംഗം ജയപുരം ദാമോദരൻ ഇ.കെ. രാധാകൃഷ്ണനോട് സമ്മേളന സ്ഥലം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തേയുണ്ടായിരുന്ന വിഭാഗീയതയിൽ പി. ഗോപാലൻ മാസ്റ്റർക്കൊപ്പം നിന്ന രാധാകൃഷ്ണൻ ഗോപാലൻ മാസ്റ്റർ സി.പി.െഎയിലേക്ക് പോയപ്പോൾ സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിന്നിരുന്നു. പിന്നീട് അംഗത്വം പുതുക്കി തിരിച്ചെത്തിയതായിരുന്നു. മേൽകമ്മിറ്റിക്ക് പരാതി നൽകാനൊരുങ്ങുകയാണ് രാധാകൃഷ്ണൻ. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി എം.എ. ബേബിയെയാണ് തെരഞ്ഞെടുത്തത്. ബന്തടുക്ക ലോക്കൽ സമ്മേളനത്തിലും വിഭാഗീയത നിലനിന്നു. ഒൗദ്യോഗിക പാനൽ അവതരിപ്പിക്കപ്പെട്ടപ്പോൾ രണ്ടുപേർ അതിനെതിരെ മത്സര രംഗത്തുവന്നതും ബന്തടുക്കയിലും വെടിനിർത്തൽ നടപ്പായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഏരിയ സമ്മേളനത്തിലേക്ക് വിഭാഗീയത കടത്താനുള്ള ശ്രമം പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.