കാസർകോട്: കെ.എസ്.ആർ.ടി.സി ബസുകളടക്കം സർവിസ് മുടക്കിയതോടെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. കാസർകോട്ട് ദേശീയപാതയിലൂടെ വന്ന ചരക്കുലോറികളും മറ്റു സ്വകാര്യ വാഹനങ്ങളും വനിത നേതാവ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തടഞ്ഞു. മഹിള കോൺഗ്രസ് നേതാവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് വാഹനങ്ങൾ തടഞ്ഞത്. തട്ടുകടകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. വിദ്യാലയങ്ങളിൽ അധ്യയനം മുടങ്ങി. സർക്കാർ ഒാഫിസുകളിലും ഹാജർ നില കുറവായിരുന്നു. അതേ സമയം, കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് നഗരത്തിലേക്ക് ഒാേട്ടാറിക്ഷകൾ സർവിസ് നടത്തി. രാവിലെ ട്രെയിനിറങ്ങിയ സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യാത്രക്കാരെ പൊലീസ് വാഹനത്തിൽ നഗരത്തിലെത്തിച്ചു. ഉൾപ്രദേശങ്ങളിലും ഹർത്താലനുകൂലികൾ വാഹനങ്ങള്‍ തടഞ്ഞു. ഉപ്പളയില്‍ വാഹനം തടഞ്ഞ ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. കാസര്‍കോട്ട് ഹർത്താലനുകൂലികൾ പ്രകടനം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. നീലകണ്ഠന്‍, പി.എ. അഷ്‌റഫലി, എ. ഗോവിന്ദൻ നായര്‍, കരിവെള്ളൂര്‍ വിജയന്‍, നാഷനല്‍ അബ്ദുല്ല, ജമീല അഹമ്മദ്, എ.എം. കടവത്ത്, അബ്ബാസ് ബീഗം, കരുണ്‍ താപ്പ, ടി.എം. ഇഖ്ബാല്‍, അഷ്‌റഫ് എടനീര്‍, കെ. ഖാലിദ്, മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, ടി. നാരായണന്‍, അഡ്വ. വി.എം. മുനീര്‍, മുഹമ്മദ് അണങ്കൂര്‍, മനാഫ് നുള്ളിപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ ബസ് സ്റ്റാൻഡില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് സമാപിച്ചു. പടങ്ങൾ: harthal 1: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരെ പൊലീസ് വാഹനത്തിൽ കയറ്റുന്നു harthal 2, 3: ഹർത്താലനുകൂലികൾ കാസർകോട് ബസ്സ്റ്റാൻഡ് പരിസരത്ത് വാഹനങ്ങൾ തടയുന്നു harthal -_FOREIGN WOMAN: ഹർത്താൽ പ്രഖ്യാപിച്ചതറിയാതെ കാസർകോെട്ടത്തിയ വിദേശ വനിത നഗരത്തിലൂടെ നടക്കുന്നു harthal_prakatanam: ഹർത്താലനുകൂലികൾ കാസർകോട്ട് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.