കേളകം ടൗണിൽ കടകൾ കേന്ദ്രീകരിച്ച് സമാന്തര ബാറുകൾ

കേളകം: കേളകം ടൗണിലെ കടകൾ കേന്ദ്രീകരിച്ച് സമാന്തര ബാറുകൾ പെരുകുന്നു. ചില കടകളും പെട്ടിക്കടകളും കേന്ദ്രീകരിച്ചാണ് സമാന്തര ബാറുകൾ പ്രവർത്തിക്കുന്നത്. സമീപത്തെ ബിവറേജസിൽനിന്നും വാങ്ങിക്കുന്ന മദ്യം കുടിക്കാനുള്ള സൗകര്യമാണ് പല കടകളും മദ്യപന്മാർക്ക് ചെയ്തുകൊടുക്കുന്നത്. ഇതുവഴി കുപ്പിവെള്ളവും ലഘുഭക്ഷണ സാധനങ്ങളും വിൽപന നടത്താമെന്നതാണ് ഇവരുടെ നേട്ടം. ചില കടകളിൽ അകത്ത് കയറിയിരുന്ന് മദ്യപിക്കാനുള്ള സൗകര്യ വും ഒരുക്കിയിട്ടുണ്ട്. കേളകം ഹയർസെക്കൻഡറി സ്കൂൾ റോഡിലും ബിവറേജസ് ഔട്ട്ലെറ്റ് പരിസരങ്ങളിലും അടക്കാത്തോട് റോഡിലുമാണ് ഇത്തരം സമാന്തര ബാറുകൾ പ്രവർത്തിക്കുന്നത്. പലപ്പോഴും ഇത്തരം കടകളിൽ ആളുകൾ കൂട്ടംകൂടിയിരിക്കുന്നതും കാണാൻ കഴിയും. ഇതിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.