ഉരുവച്ചാൽ: ഹർത്താൽ ഉരുവച്ചാലിൽ പൂർണം. ഹർത്താലനുകൂലികൾ ഗ്രാമീൺ ബാങ്ക് കരേറ്റ ശാഖ തുറക്കാൻ അനുവദിച്ചില്ല. മാനേജറും ജീവനക്കാരും ബാങ്കിന് മുന്നിലെത്തിയെങ്കിലും കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പഴശ്ശി ഗവ. എൽ.പി സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ, പഴശ്ശി വെസ്റ്റ് യു.പി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിച്ചില്ല. ബാവോട്ട് പാറ, കയനി എന്നിവിടങ്ങളിലും കടകൾ അടഞ്ഞുകിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.