കണ്ണൂര്‍: അലീന കെ. ഡെന്നീസ് ഇത്തവണ നടന്നു നേടിയത് സ്വര്‍ണം. കോഴിച്ചാലിലെ വീട്ടിൽനിന്ന് സ്കൂളിലേക്കുള്ള നടത്തംതന്നെയാണ് അലീനയെ വേഗക്കാരിയാക്കിയത്. സ്ഥിരം നടത്തത്തിൽ കൂട്ടുകാരികളെ പിന്നിലാക്കിയതോടെയാണ് സ്കൂൾ അധികൃതർ അലീനയെ നടക്കാൻ വിട്ടത്. കഴിഞ്ഞ നാലുവര്‍ഷമായി കായികമേളയില്‍ നടത്തമത്സരത്തില്‍ പങ്കെടുത്തുവരുകയാണ് അലീന. മുൻവര്‍ഷങ്ങളിൽ വെള്ളിമെഡല്‍ മാത്രമായിരുന്നു ട്രാക്ക് സമ്മാനിച്ചത്. ഇത്തവണ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 5000 മീറ്റര്‍ നടത്തമത്സരത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആറാം ക്ലാസുമുതൽ ഓട്ടത്തിലും മറ്റും പങ്കെടുക്കാറുണ്ട്. കോഴിച്ചാലിലെ ക്ഷീരകർഷകൻ ഡെന്നിയുടെയും സുജയുടെയും മകളാണ്. സഹോദരൻ ഡിേൻറാ. കോഴിച്ചാൽ ജി.എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഗ്രൗണ്ടിൽ ചളിപ്രളയം; നാല് ട്രാക്കുകൾ ഒഴിവാക്കി കണ്ണൂർ: കായികമേള നടക്കുന്ന പൊലീസ് പരേഡ് ഗ്രൗണ്ടിൽ ചളിപ്രളയം. കായികമേളക്കു മുന്നോടിയായി പ്രത്യേകമായി ഗ്രൗണ്ട് ഒരുക്കാത്തതും കാലംതെറ്റി മഴയെത്തിയതും ചളിവെള്ളം കെട്ടിനിൽക്കാൻ കാരണമായി. ഇതേ തുടർന്ന് എട്ടിൽ നാല് ട്രാക്കുകളിലെ മത്സരങ്ങൾ ഒഴിവാക്കി. നാല് ട്രാക്കുകളിൽ മാത്രമാണ് രാവിലെ മത്സരം നടത്തിയത്. ഇത് കായികതാരങ്ങൾക്ക് ഏറെ ദുരിതമുണ്ടാക്കി. ഗ്രൗണ്ടിൽ പലയിടത്തും താരങ്ങൾ ചളിയിൽ വീണു. ഗ്രൗണ്ടിലെ പിശക് കാരണം മത്സരം സമയക്രമമായി നടത്താനും സാധിച്ചില്ല. ചളിയിൽ തെന്നിവീണ താരങ്ങൾക്ക് പ്രതീക്ഷിച്ച മത്സരം കാഴ്ചവെക്കാനും കഴിഞ്ഞില്ല. കലോത്സവങ്ങൾക്ക് നൽകുന്നതിെൻറ പകുതി ഒരുക്കങ്ങളും സംവിധാനങ്ങളുംപോലും കായികമേളക്ക് ഒരുക്കുന്നില്ലെന്നതിെൻറ തെളിവുകൂടിയായി റവന്യൂ കായികമേള. ഇക്കാര്യം കായികാധ്യാപകരും തുറന്നുപറഞ്ഞു. മലമടക്കുകളിൽനിന്നടക്കം ജീവിതദുരിതങ്ങൾ താണ്ടിയെത്തിയ താരങ്ങൾക്ക് അസൗകര്യങ്ങളുടെ ട്രാക്കും ഗ്രൗണ്ടുമാണ് കായികമേളയിൽ നേരിടേണ്ടിവന്നത്. എന്നാൽ, വൈകീട്ട് 200 മീറ്റർ മത്സരം മുതൽ ട്രാക്ക് അഞ്ചാക്കിമാറ്റി. യോഗ്യത നേടിയവർ ആറുപേരായതോടെ ഇത് വീണ്ടും വാക്കുതർക്കത്തിനിടയാക്കി. പിന്നീട് ട്രാക്കുകളുടെ എണ്ണം ആറാക്കി ഉയർത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.