ചൊക്ലി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തലശ്ശേരി ജില്ല അസോസിയേഷൻ കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുദിവസങ്ങളിലായി നടത്തിവന്ന റിഫ്രഷർ കോഴ്സ് സമാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്ലിൻ ദ്വിദിന റിഫ്രഷർ കോഴ്സ് ഉദ്ഘാടനംചെയ്തു. ജില്ല ഗൈഡ് വിഭാഗം കമീഷണർ രമണി പുതുക്കുടി അധ്യക്ഷതവഹിച്ചു. ഗൈഡ് വിഭാഗം സ്റ്റേറ്റ് ട്രെയിനിങ് കമീഷണർ എം. വസന്ത മുഖ്യാതിഥിയായി. ഡി.ടി.സി ജി. മണീന്ദ്രൻ കോഴ്സ് വിശദീകരണം നടത്തി. ജസീന്ത പെരേര, സി. സൗമിനി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ബിജോയ് സ്വാഗതവും ഷെർളി കുര്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.