കന്നുകാലി വളർത്തൽ തൊഴിലുറപ്പ്​ പദ്ധതിയിൽപെടുത്തണം

കണ്ണൂർ: കന്നുകാലി വളർത്തൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പിലെ സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരെ പുനർവിന്യസിക്കാനുള്ള നീക്കം പിൻവലിക്കുക, ഉപകേന്ദ്രങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക, മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്ക് വരുമാന പരിധി ബാധകമാക്കാതെ പദ്ധതി ആനുകൂല്യം നൽകുക, കറവ പശുക്കളെ സൗജന്യമായി ഇൻഷുർ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് രതീശൻ അരിമേൽ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നടിയ അംഗങ്ങളുടെ മക്കൾക്ക് ഡോ. സി.കെ. ഖലീൽ പുരസ്കാരം നൽകി. സതീശ് അൽഫോൺസ്, സി.കെ. ജയരാജൻ, സജീല സുലൈമാൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: രതീശൻ അരിമേൽ (പ്രസി.), പി. സന്തോഷ് കുമാർ (സെക്ര.), കെ. സജീവൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.