ജയിലിലെ ആദ്യദിനം ഹണിപ്രീതിന് നിദ്രാവിഹീനം അംബാല: ബലാത്സംഗ കേസിൽ ജയിൽവാസമനുഭവിക്കുന്ന ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീം സിങ്ങിെൻറ 'വളർത്തുമകൾ' ഹണിപ്രീതിന് ജയിലിൽ ഉറക്കമില്ലാത്ത ആദ്യദിനം. അത്താഴവും ഉപേക്ഷിച്ചു. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് പഞ്ച്കുള കോടതി പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ വെള്ളിയാഴ്ച അംബാല ജയിലിലേക്കയച്ചത്. രാജ്യേദ്രാഹക്കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയത്. ആയിരക്കണക്കിന് ദേര സച്ചാ അനുയായികളുള്ള അംബാലയിലേക്ക് ഹണിപ്രീതിനെയും കൂട്ടാളി സുഖദീപ് കൗറിനെയും കടുത്ത പൊലീസ് കാവലിലാണ് എത്തിച്ചത്. ഇരുവരെയും വൻ സുരക്ഷയുള്ള സെല്ലുകളിലാണ് പാർപ്പിച്ചത്. നിരീക്ഷിക്കാൻ വനിത കോൺസ്റ്റബിളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജയിലിലെത്തിയ ഉടൻ ഗുർമീതിനെ കാണാൻ അവസരമൊരുക്കണമെന്ന് ഹണിപ്രീത് ജീവനക്കാരോട് ആവശ്യപ്പെട്ടത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.