വി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ് ആനക്കര: ടി.പി. ചന്ദ്രശേഖരൻ കേസിൽ കോൺഗ്രസ്–സി.പി.എം ഒത്തുതീർപ്പ് നടന്നെന്നാരോപിച്ച വി.ടി. ബൽറാം എം.എൽ.എക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൽറാമിെൻറ നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. ഇക്കാര്യം അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് അന്ന് വെളിപ്പെടുത്താതിരുന്നതെന്നാണ് കമ്മിറ്റിയുടെ ചോദ്യം. എന്നാൽ, കോൺഗ്രസിനകത്ത് ജനപ്രതിനിധികൾക്കാണ് പ്രാധാന്യമെന്നത് കീഴ്വഴക്കമാണെന്ന് ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.