Posted On
date_range Updated On
date_range റവന്യൂജില്ല സ്കൂൾ കായികമേളക്ക് നാളെ തുടക്കം
കണ്ണൂര്‍: റവന്യൂജില്ല സ്‌കൂള്‍ കായികമേള 14, 15, 17 തീയതികളില്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ യു. കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15 സബ്ജില്ലകളില്‍നിന്ന് മൂന്നാം സ്ഥാനംവരെ ലഭിച്ച മത്സരാർഥികളും രണ്ടു സ്‌പോര്‍ട്‌സ് സ്‌കൂളുകളായ കണ്ണൂർ ജി.വി.എച്ച്.എസ്.എസ് സ്‌പോര്‍ട്‌സ്, സായി തലശ്ശേരി എന്നിവയില്‍നിന്നുമായി 2500ല്‍പരം മത്സരാർഥികളും മേളയില്‍ പങ്കെടുക്കും. 14ന് രാവിലെ എട്ടിന് യു. കരുണാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 9.30ന് കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. 14, 17, 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 118 മത്സരങ്ങള്‍ മൂന്നു ദിവസമായി നടക്കും. ഈമത്സരങ്ങളില്‍നിന്നുള്ള വിജയികൾക്ക് കോട്ടയം പാലായില്‍ നടക്കുന്ന സംസ്ഥാന അത്‌ലറ്റിക് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. സമാപനസമ്മേളനം 17ന് വൈകീട്ട് നാലിന് നടക്കും. പി.കെ. ശ്രീമതി എം.പി വിജയികൾക്ക് സമ്മാനങ്ങൾ നൽകും. എം.വി. ജയരാജന്‍, പി.പി. മുഹമ്മദലി, ജിനല്‍ കുമാര്‍, കെ.പി. പ്രജീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.