പരിക്കേറ്റ സഹപ്രവര്‍ത്തകന് ധനസഹായവുമായി വാട്​സ്​ ആപ്​ കൂട്ടായ്മ

കാഞ്ഞങ്ങാട്: വടംവലി മത്സരത്തിനിടയില്‍ ഇടതുകൈയുടെ എല്ലുപൊട്ടിയ യുവാവിന് ധനസഹായവുമായി വാട്സ് ആപ് ഗ്രൂപ്. ഉദുമ ടൗണ്‍ ടീം വടംവലി ടീം അംഗം പാക്കം പള്ളിപ്പുഴയിലെ ഇ. ശോഭയുടെ മകന്‍ മഹേഷിനാണ് സഹായഹസ്തവുമായി 'കണ്ണൂര്‍ -കാസര്‍കോട് ജില്ല വടംവലി പ്രേമികള്‍' വാട്സ് ആപ് ഗ്രൂപ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മേല്‍പറമ്പ് കൈനോത്ത് നടന്ന വടംവലി മത്സരത്തില്‍ എരിഞ്ഞിപ്പുഴ റെഡ്സ്റ്റാര്‍ ടീമും ഉദുമ ടൗണ്‍ ടീമും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടയിലാണ് അപകടം സംഭവിച്ചത്. മത്സരവിജയത്തിനുശേഷം സഹപ്രവര്‍ത്തകര്‍ ഉടൻ മഹേഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. സഹായ ദാന ചടങ്ങില്‍ ഷൈജന്‍ ചാക്കോ പരപ്പ, അഭിലാഷ് മടിക്കൈ, ഗിരീഷ് പുല്ലൂര്‍, ഹാരിസ് ഉദുമ, സുനിത്ത് ഇരിയ, ബാബു കോട്ടപ്പാറ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.