പാനൂർ: ലഹരിമുക്ത പാനൂർ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം യൂത്ത് ലീഗ് പാനൂർ ടൗൺ കമ്മിറ്റി പാനൂരിലെ വിദ്യാർഥി-യുവജനങ്ങളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. എക്സൈസ് ഓഫിസർ ബാബുമോൻ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ച് ക്ലാസെടുത്തു. നവാസ് പലേരി കലാപരിപാടി അവതരിപ്പിച്ചു. കോളജ് യൂനിയൻ ഭാരവാഹികൾക്കുള്ള ഉപഹാരം എൻ.കെ.സി. ഉമ്മർ നൽകി. പി.പി. ശബീർ സ്വാഗതവും കെ.പി. ഹസ്നൈൻ നന്ദിയും പറഞ്ഞു. വി. അശോകൻ മാസ്റ്റർ അനുസ്മരണം പാനൂർ: കുന്നോത്തുപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡി.സി.സി വൈസ് പ്രസിഡൻറ് വി. അശോകൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി. സാജു, പി.പി. രാജൻ, സന്തോഷ് കണ്ണംവെള്ളി, ഹരിദാസ് മൊകേരി, കെ.പി. ഹാഷിം, കെ.പി. രാമചന്ദ്രൻ, വിപിൻ കക്കോട്ടുവയൽ, സി.വി.എ. ജലീൽ, വള്ളിൽ നാരായണൻ എന്നിവർ നേതൃത്വം നൽകി. മീത്തലെ കുന്നോത്തുപറമ്പിൽ നടന്ന അനുസ്മരണ പൊതുയോഗം ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.