കടന്നാക്രമണങ്ങളെ പ്രതിരോധിച്ച ചരിത്രമാണ് കണ്ണൂരിേൻറത് ----എം.വി. ഗോവിന്ദൻ തലശ്ശേരി: ഇടതുപക്ഷ സ്വാധീനമേഖലകളിൽ ആർ.എസ്.എസിന് ഒന്നും ചെയ്യാനാവില്ലെന്നും എല്ലാവിധ കടന്നാക്രമണങ്ങളെയും പ്രതിരോധിച്ച് മുന്നോട്ടുപോയ ചരിത്രമാണ് കണ്ണൂരിനുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം.വി. ഗോവിന്ദൻ. ചെഗുവേരയുടെ 50ാമത് രക്തസാക്ഷിദിനത്തോടനുബന്ധിച്ച് പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച യുവജനപരേഡും സാമ്രാജ്യത്വ വിരുദ്ധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം പിടിക്കും ഇളക്കുമെന്നൊക്കെ വാചകമടിച്ച് ജാഥയുമായി വന്ന അമിത് ഷാക്ക് വന്നപോലെ തിരിച്ചുപോകേണ്ട ഗതിയാണുണ്ടായത്. മമ്പറത്തുനിന്ന് മുഖ്യമന്ത്രിയുടെ നാട്ടിലൂടെ അമിത് ഷാ നടക്കാൻ പോകുന്നുവെന്നായിരുന്നല്ലോ കൊട്ടിഘോഷിച്ചത്. ഒടുവിൽ എന്തുണ്ടായി. ഒന്നും ഇളക്കാനും മറിക്കാനും പോകുന്നില്ലെന്ന് പയ്യന്നൂരിൽനിന്ന് നടന്നപ്പോൾതന്നെ അമിത് ഷാക്ക് ബോധ്യമായി. ജാഥ തലശ്ശേരിയിലെത്തിയപ്പോൾ ആൻറിക്ലൈമാക്സായി മാറുകയാണ് ചെയ്തത്. മരണത്തിനുമുന്നിലും വിപ്ലവത്തെ സ്വപ്നംകണ്ട മരണമില്ലാത്ത വിപ്ലവകാരിയാണ് ചെഗുവേരയെന്നും ലോകമാകെയുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ ചെഗുവേര ഇന്നും ജീവിക്കുന്നതായും എം.വി. ഗോവിന്ദൻ പറഞ്ഞു. പി.പി. സനിൽ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, ജില്ല സെക്രട്ടറി വി.കെ. സനോജ്, പി.വി. സച്ചിൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.പി. വിജേഷ് സ്വാഗതം പറഞ്ഞു. യുവജനപരേഡ് സ്റ്റേഡിയം കോർണറിൽ നിന്നാരംഭിച്ച് നഗരംചുറ്റി പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.