മാഹി പള്ളി തിരുനാൾ വിശേഷം പ്ലാസ്​റ്റിക് നിർമാർജനം: പരിശോധനയും ബോധവത്കരണവും

മാഹി: മാഹി സ​െൻറ് തെരേസാ ദേവാലയത്തിലെ തിരുനാൾ മഹോത്സവത്തിന് ദേവാലയവും പരിസരവും ശുചിയാക്കി സൂക്ഷിക്കുന്നതിനും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനും മാഹി നഗരസഭാധികൃതർ രംഗത്തിറങ്ങി. പ്ലാസ്റ്റിക് സഞ്ചികളുടെയുൾപ്പെടെയുള്ള വസ്തുക്കളുടെ വിൽപനയും ഉപയോഗവും കർശനമായി നിരോധിച്ചു. ഒന്നാം ഘട്ടമായി വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തി. കമീഷണർ അമൻ ശർമ നേരിട്ടാണ് തിരുനാൾ ചന്തകളിലടക്കം പരിശോധനയും ബോധവത്കരണവും നടത്തുന്നത്. നിയമം ലംഘിക്കുന്നവരിൽനിന്ന് തത്സമയം പിഴ ഈടാക്കുമെന്ന് കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.