പാലക്കൂൽ പള്ളിയിൽ പട്ടാപ്പകൽ മോഷണം

പാനൂർ: പാലക്കൂൽ സലാം മസ്ജിദിൽ പട്ടാപ്പകൽ മോഷണം. നേർച്ചപ്പെട്ടി തകർത്ത് മൂവായിരത്തോളം രൂപയും ഒന്നാംനിലയിലെ മദ്റസ അധ്യാപകരുടെ മുറിതകർത്ത് അലമാരയുടെ പൂട്ടുപൊട്ടിച്ച് 5000 രൂപയും പള്ളി ഇമാം കെ.ടി. മുഹമ്മദ് ഫൈസിയുടെ റാഡോ വാച്ചും മോഷ്ടാവ് കവർന്നു. ഇന്നലെ ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന അധ്യാപകർ ഉച്ചഭക്ഷണം കഴിക്കാൻ പോയതിനാൽ പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല. മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. അന്ന് 16,000 രൂപയും മൊബൈൽ ഫോണുമാണ് കവർന്നത്. പാനൂർ പൊലീസിൽ പരാതി നൽകി. ഹാജിമാരുടെ സംഗമം പാനൂർ: മുസ്ലിം വെൽെഫയർ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കഴിഞ്ഞ് വന്നവരുടെ സംഗമവും വരുംവർഷം ഹജ്ജിന് പോകുന്നവർക്കുള്ള ബോധവത്കരണ ക്ലാസും ചൊവ്വാഴ്ച രാവിലെ 9.30ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.