റേഷൻ കാർഡ് അപേക്ഷ

മാഹി: റേഷൻ കാർഡിൽനിന്ന് പേര് നീക്കംചെയ്യുക, റേഷൻ കാർഡ് തിരിച്ചേൽപിക്കുക എന്നിവയൊഴിച്ച് റേഷൻ കാർഡുമായി ബന്ധപ്പെട്ട മറ്റ് അപേക്ഷകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടവരുടെ പേരുവിവരങ്ങൾ റേഷൻ കടകളിൽ ലഭ്യമാണ്. ബോധവത്കരണ ക്ലാസ് നടത്തി മാഹി: മാഹി നെഹ്റു യുവകേന്ദ്രയും വെസ്റ്റ് പള്ളൂർ ഝാൻസി റാണി മഹിളാസമാജവും ചേർന്ന് സ്ത്രീശാക്തീകരണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. സ്ത്രീകളും നിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ. എൻ.കെ. സജ്ന ക്ലാസ് നയിച്ചു. സുധ, ഷഹനാസ്, സുമതി വിജയൻ എന്നിവർ സംസാരിച്ചു. കായികതാരം രവീന്ദ്രൻ അനുസ്മരണം മാഹി: അകാലത്തിൽ അന്തരിച്ച ഫുട്ബാൾ താരവും റഫറിയുമായിരുന്ന രവീന്ദ്രനെ സുധാകരൻ മാസ്റ്റർ സ്മാരക ഫുട്ബാൾ അക്കാദമി അനുസ്മരിക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മാഹി മൈതാനത്ത് ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.