അധ്യാപക ഒഴിവ്​

തലശ്ശേരി: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം അറബിക് അധ്യാപക​െൻറ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ 12ന് രാവിലെ 11ന് നടക്കുന്ന ഇൻറർവ്യൂവിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. പൊന്ന്യം വയലിൽ കൊയ്ത്തുത്സവം തലശ്ശേരി: പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ ആറാം വാർഡിലെ പൊന്ന്യം വയലിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. രണ്ടര ഏക്കർ സ്ഥലത്ത് ഉമ നെൽവിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. കതിരൂർ കൃഷിഭവ​െൻറയും പഞ്ചായത്തി​െൻറയും സഹകരണത്തോടെയാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. വാർഡ് മെംബറും പാനൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായ കെ.പി. സതിയുടെ നേതൃത്വത്തിലുള്ള 12അംഗ സംഘമാണ് ഇതിനായി മുന്നിട്ടിറങ്ങിയത്. ജില്ല പഞ്ചായത്തംഗം ടി.ടി. റംല കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ. നന്ദനൻ അധ്യക്ഷത വഹിച്ചു. കെ. മോഹനൻ, എം.കെ. റീന, കെ.ഗീത, എം.പുഷ്പ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.