ദുബൈ: നാലുപതിറ്റാണ്ടായി യു.എ.ഇയിൽ വിവിധ സ്ഥാപനങ്ങൾ നടത്തിവന്നിരുന്ന പടന്ന കൈതക്കാട് സ്വദേശിയും പെരുമ്പ നിവാസിയുമായ എ.വി. അബ്ദുൽ കരീം ഹാജി (67) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ദുബൈയിലെ ആശുപത്രിയിൽ നിര്യാതനായി.- പയ്യന്നൂരിലെ വസ്ത്രവ്യാപാരിയായിരുന്ന പരേതനായ ഹാജി എ. അബ്ദുൽ അസീസിെൻറ മകൾ സുഹറയാണ് ഭാര്യ. കൈതക്കാട് തർബിയത്തുൽ ഇസ്‌ലാം ജമാഅത്തിെൻറ ദുബൈ ശാഖ പ്രസിഡൻറ് സ്ഥാനം ഉൾെപ്പടെ വിവിധ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. കുടുംബസമേതം ഷാർജയിലായിരുന്നു താമസം. മക്കൾ: ഇസ്‌മായിൽ (എൻജിനീയർ, ദുബൈ), ഫാത്തിമ, യഹ്യ, മുഹമ്മദ് ഇസ്ഹാഖ്, മുനീബ്, നബ്ഹാൻ, ഹമ്മാദ്. മരുമക്കൾ: ഡോ. നൂറുൽ അമീൻ (കോഴിക്കോട് മെഡിക്കൽ കോളജ്), ശബാന, സൈനബ. സഹോദരങ്ങൾ: മഹമൂദ് ഹാജി, ഹമീദ് ഹാജി, മജീദ് ഹാജി, ഇബ്രാഹീം ഹാജി, സൈനബ. മയ്യിത്ത് ചൊവ്വാഴ്ച ഷാർജയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.