പയ്യന്നൂർ: പ്രകൃതിനാശത്തിനെതിരായ പോരാട്ടനിരയിൽ ശൂന്യത ബാക്കിയാക്കി പ്രഫ. ജോൺ സി. ജേക്കബ് പടിയിറങ്ങിയിട്ട് ഒമ്പതുവർഷം. കേരളത്തിലെ പരിസ്ഥിതി അവബോധത്തിന് പുതിയ ദിശാബോധം നൽകിയ മാഷിെൻറ ഓർമപുതുക്കാനുള്ള പ്രവർത്തനത്തിലാണ് ശിഷ്യരും പരിസ്ഥിതി പ്രവർത്തകരും. മാഷ് ആവശ്യപ്പെട്ടതുപോലെ ഔപചാരികതയില്ലാത്ത ഓർമപുതുക്കൽ ബുധനാഴ്ച വൈകീട്ട് മൂന്നിന് എടാട്ട് സ്കൂളിനു മുന്നിലെ മരച്ചുവട്ടിൽ നടക്കും. അരുതായ്മക്കെതിരെ പോരാടിക്കൊണ്ടിരിക്കെയാണ് പടിയിറങ്ങിയത്. അനാവശ്യമായി ചെറുചുള്ളിക്കൊമ്പുകൾ ഒടിക്കുമ്പോൾ പോലും അരുതെന്നുപറഞ്ഞ് പൊരുതിയ മാഷ് കർമനിരതനായിരിക്കെതന്നെയാണ് നടന്നുനീങ്ങിയത്. മലയാളി പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നതിന് മുമ്പുതന്നെ പരിസ്ഥിതി പഠനവും പ്രതിരോധവും ഒരുമിച്ചാരംഭിക്കാൻ ജോൺ സിക്ക് കഴിഞ്ഞു. അഞ്ചു പതിറ്റാണ്ടുമുമ്പുതന്നെ മണ്ണും ജലവും വനവും നശിപ്പിച്ചുകൊണ്ടുള്ള ധനാധിഷ്ഠിത വികസനം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹത്തിെൻറ ദീർഘവീക്ഷണം ഏറെ പ്രസക്തമാണെന്ന് ശിഷ്യർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.