ഘർ വാപസി പീഡനകേന്ദ്രം അടച്ചുപൂട്ടുക: സോളിഡാരിറ്റി സെക്ര​േട്ടറിയറ്റ്​ മാർച്ച്​

കണ്ണൂർ: എറണാകുളം തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ഘർ വാപസി പീഡനകേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ 11ന് നടക്കുന്ന സെക്രേട്ടറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. ഇതര മതസ്ഥരെ വിവാഹം ചെയ്ത് ആദര്‍ശമാറ്റം സ്വീകരിച്ച യുവതീയുവാക്കളെയും മിശ്രവിവാഹിതരെയും ഹിന്ദു മതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൊടിയപീഡനങ്ങളാണ് ഇൗ കേന്ദ്രത്തിൽ നടന്നുവരുന്നത്. മതംമാറി എന്ന കാരണത്താല്‍ യുവതികളെ ശാരീരികവും മാനസികവുമായ കൊടിയപീഡനങ്ങൾക്ക് വിധേയമാക്കുകയാണിവിടെ. ഘർ വാപസി പീഡനകേന്ദ്രത്തിനെതിരെ നിയമനടപടി ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ട െപാലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്രവുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് പുറത്താകുന്ന വിവരം. നടപടി സ്വീകരിക്കേണ്ട ഇടതുസര്‍ക്കാര്‍ നിസംഗമായി നോക്കിനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആശയപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനും ഘർ വാപസി കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടും സര്‍ക്കാര്‍ നിസംഗതയില്‍ പ്രതിഷേധിച്ചുമാണ് സോളിഡാരിറ്റി സെക്രേട്ടറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്‌. ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ പി.എം. ഷെറോസ്, പി. മുഹമ്മദ് അഷ്‌റഫ്, ടി.പി. ഇല്യാസ്, എം.ബി.എം. ഫൈസൽ, കെ.പി. സാബിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.