പെരിങ്ങത്തൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കരിയാട് മഞ്ചാൽ ശിവക്ഷേത്രപരിസരത്ത് നിർമിച്ച പെൻഷൻ ഭവൻ, കെ.എസ്.എസ്.പി ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നിവയുടെ പ്രവർത്തനം തുടങ്ങി. സംസ്ഥാന സെക്രട്ടറി പി.വി. പത്മനാഭൻ മാസ്റ്റർ പെൻഷൻ ഭവൻ ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാലയുടെ ഉദ്ഘാടനം മുൻ സംസ്ഥാന സെക്രട്ടറി പി.പി. ഗോവിന്ദൻ മാസ്റ്ററും നിർവഹിച്ചു. കെ. അശോകൻ അധ്യക്ഷതവഹിച്ചു. പി.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ബാലൻ മാസ്റ്റർ, കെ. നാണു മാസ്റ്റർ, കെ.എം. രാജു മാസ്റ്റർ, എ. രതീശൻ, എ.എം. രാജേഷ്, പി.കെ. ഗോപാലകൃഷ്ണൻ, പി.കെ. അടിയോടി, കെ. രാജു, പ്രഭാകരൻ പനക്കാട്ട്, സി.പി. മുകുന്ദൻ എന്നിവർ സംസാരിച്ചു. പി.കെ. രാമചന്ദ്രൻ സ്വാഗതവും പി. വിനോദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.