ശ്രീനാരായണ ഗുരുദേവ പ്രതിഷ്​ഠ: കനകജൂബിലി ദാർശനികസമ്മേളനം

കണ്ണൂർ: ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലിയുടെ ഭാഗമായി ജില്ല ദാർശനികസമ്മേളനം നടത്തി. ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അധ്യക്ഷൻ വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിനെ വെറും സാമൂഹികപരിഷ്കർത്താവായി മാത്രം ഒതുക്കരുതെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. നാരായണ ഗുരുവിലെ ഈശ്വരീയതയെ കുറിച്ചാണ് സമൂഹം ചർച്ച ചെയ്യേണ്ടത്. എന്നാൽ, സാമൂഹികപരിഷ്കർത്താവായി മാത്രമായാണ് പലരും കാണുന്നത്. ഗുരുവിനെ നമിക്കാത്തവർ ഗുരുവി​െൻറ പാതയിലാണെന്ന് പറയാനാവില്ല. ഈശ്വര വിശ്വാസം എല്ലാവർക്കും ആവശ്യമാണ്. അതുണ്ടാക്കാനാണ് ഗുരു ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് എൻ.എൻ. സോമൻ അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമി കനക ജൂബിലി സന്ദേശം നൽകി. സ്വാമി ബ്രഹ്മസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് അരയാക്കണ്ടി, കെ.പി. ബാലകൃഷ്ണൻ, മോഹൻ പൊന്നമ്പേത്ത്, വി.പി ദാസൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തി​െൻറ ഭാഗമായി സുന്ദരേശ്വര ക്ഷേത്രത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.