ഫ്രറ്റേണിറ്റി ജില്ല പ്രഖ്യാപനസമ്മേളനം നവംബർ അഞ്ചിന്

കണ്ണൂർ: വെൽഫെയർ പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ ഫ്രറ്റേണിറ്റിയുടെ കണ്ണൂർ ജില്ല പ്രഖ്യാപനസമ്മേളനം നവംബർ അഞ്ചിന് ജില്ല ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പ്രഖ്യാപനസമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപവത്കരിച്ചു. സമ്മേളനചെയർമാനായി ജബീന ഇർഷാദിനെയും വൈസ് ചെയർമാനായി പള്ളിപ്രം പ്രസന്നനെയും സമ്മേളന ജനറൽ കൺവീനറായി സി.കെ. മുനവ്വറിനെയും നിശ്ചയിച്ചു. വിവിധ കൺവീനർമാരായി ടി.കെ. മുഹമ്മദലി, ശബീർ എടക്കാട് (പ്രതിനിധി), കെ.എം. അശ്ഫാഖ്, ശബീർ ഇരിക്കൂർ (സ്റ്റേജ് ആൻഡ് ഹാൾ ഡക്കറേഷൻ), ടി.പി. ഇല്യാസ്, എം.ബി. ഫൈസൽ (സ്റ്റേജ് ആൻഡ് സൗണ്ട്), സി. ഇംതിയാസ്, മുഹ്സിൻ ഇരിക്കൂർ (മീഡിയ), കെ.പി. മശ്ഹൂദ് (സോഷ്യൽ മീഡിയ), കെ.കെ. ഫിറോസ് (പ്രചാരണം), സാജിദ് കോമത്ത് (സാമ്പത്തികം), എൻ.എം. ശഫീഖ് (പ്രകടനം), ബെന്നി ഫെർണാണ്ടസ് (വളൻറിയർ) എന്നിവരെയും നിശ്ചയിച്ചു. സ്വാഗതസംഘം രൂപവത്കരണയോഗം ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി അംഗം പി.ബി.എം. ഫർമീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. ആശിഖ് കാഞ്ഞിരോട് സ്വാഗതവും ടി.കെ. ജംഷീറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.