കൃഷി ഓഫിസർ ഇൻറർവ്യൂ

കണ്ണൂർ: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കേരളത്തിലെ ഒഴിവുള്ള കൃഷിഭവനുകളിൽ കൃഷി ഓഫിസർമാരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാർഥികൾ അംഗീകൃത ബി.എസ്സി (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ) ബിരുദമുള്ളവരായിരിക്കണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജ്യനിലെ പ്രഫഷനൽ എക്സിക്യൂട്ടിവ് എംപ്ലോയ്മ​െൻറിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ യഥാക്രമം ഒക്ടോബർ 19, 20, 21 തീയതികളിൽ കൂടിക്കാഴ്ച നടത്തും. വേതനം പ്രതിമാസം 39,500 രൂപ. തെരഞ്ഞെടുക്കപ്പെടുന്നവർ കേരളത്തിലെവിടെയും സേവനം ചെയ്യാൻ സന്നദ്ധരായിരിക്കണം. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ്, പ്രഫഷനൽ എക്സിക്യൂട്ടിവ് എംപ്ലോയ്മ​െൻറിലെ രജിസ്േട്രഷൻ കാർഡ് എന്നിവ സഹിതം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ 19, 20, 21 തീയതികളിൽ രാവിലെ 10 മുതൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.