മയ്യിൽ: കടൂർ-ഒറവയൽ രൂക്ഷമായി. കൂട്ടത്തോടെയെത്തുന്ന പന്നികൾ പകൽ സമയത്തുപോലും കൃഷി നശിപ്പിക്കുന്നത് പതിവായി. കസ്തൂരി കൃഷ്ണൻ, െഎ.വി. വത്സൻ, ഭരതൻ, എം. പുരുഷോത്തമൻ തുടങ്ങിയ കർഷകർക്കാണ് പന്നിശല്യംമൂലം നഷ്ടമുണ്ടായത്. പന്നിശല്യം കുറക്കാൻ നടപടിയുണ്ടാകാത്തതിൽ കർഷകരും പൊതുജനങ്ങളും ഏറെ അസംതൃപ്തരാണ്. വയലാർ കവിതാലാപന മത്സരം കമ്പിൽ: സംഘമിത്ര കലാസാംസ്കാരികകേന്ദ്രം സംഘടിപ്പിക്കുന്ന വയലാർ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് ജില്ലതലത്തിൽ വയലാർ കവിതാലാപനമത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 10ന് സംഘമിത്ര ഹാളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് കാഷ് പ്രൈസ്, ട്രോഫി എന്നിവ സമ്മാനിക്കും. 10 വയസ്സിനും 15 വയസ്സിനും മധ്യേയുള്ളവർക്ക് അപേക്ഷിക്കാം. 9846561977, 7356530474 എന്നീ നമ്പറിൽ 25ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.