bhg1 തളിപ്പറമ്പ് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു മനാമ: ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശി വി.പി.ബാബു (41) ആണ് മരിച്ചത്. ജുഫൈറിലെ ലൈറ്റ് പാലസ് അപാർട്മെൻറിൽ റിസപ്ഷനിസ്റ്റായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്ക് താമസ സ്ഥലത്തുെവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ സവിത, നാലുവയസുള്ള മകൾ നൈതിക എന്നിവർ ബഹ്റൈനിലുണ്ട്.പിതാവ്: കുഞ്ഞമ്പു, മാതാവ്: പരേതയായ കല്യാണി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പടം ഗൾഫ് ഫയൽസിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.