വടകര: കഞ്ചാവ് കേസിൽ യുവാവിന് കഠിനതടവും പിഴയും ശിക്ഷ. 1.2 കി. ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്ത കണ്ണൂർ റെയിൽവേ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന പരപ്പിൽ പി. ആനന്ദനെയാണ് (25 ) വടകര എൻ.ഡി.പി.എസ് ജഡ്ജി ശിക്ഷിച്ചത്. ഒന്നരവർഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2013 േമയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. മാധവറാവു സിന്ധ്യ ഹോസ്പിറ്റലിനു സമീപത്തുനിന്നാണ് പ്രതിയെ കഞ്ചാവുമായി കണ്ണൂർ എക്സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ പ്രതിയായ യുവാവിനെ രാസപരിശോധനഫലം വന്നപ്പോൾ കുറ്റമുക്തനാക്കി വടകര: ഗുളികകളുമായി തലശ്ശേരി പൊലീസ് പിടികൂടി മയക്കുമരുന്ന് കേസിൽ പ്രതിയാക്കിയ യുവാവിനെ രാസപരിശോധനഫലം വന്നപ്പോൾ കോടതി കുറ്റമുക്തനാക്കി. പിടികൂടിയ ഗുളികകൾ വേദനസംഹാരിയാണെന്ന രാസപരിശോധന റിപ്പോർട്ടിനെതുടർന്ന് തിരുവങ്ങാട് ശ്രീലക്ഷ്മിയിൽ ഷാരോൺ ആനന്ദിനെയാണ് (21) വടകര എൻ.ഡി.പി.എസ് ജഡ്ജി കുറ്റമുക്തനാക്കിയത്. കേസിൽ ഇദ്ദേഹം മൂന്ന് മാസക്കാലം റിമാൻഡ് തടവുകാരനായി ജയിലിൽ കഴിഞ്ഞിരുന്നു. 180 സ്പാസ്മൊ േപ്രാക്സിവാൻ പ്ലസ് ഗുളികകളുമായി 2014 ഒക്ടോബർ 10നാണ് തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിനടുത്തുനിന്ന് ഷാരോൺ ആനന്ദിനെ തലശ്ശേരി എസ്.ഐയും സംഘവും പിടികൂടിയത്. ഇവ മയക്കുമരുന്നല്ലെന്നും വേദനസംഹാരി ഗുളികയാണെന്നും തെളിഞ്ഞതിനാൽ കുറ്റം നിലനിൽക്കുന്നതല്ലെന്ന് വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. അറസ്റ്റ്ചെയ്തശേഷം കോടതിയിൽ ഹാജരാക്കിയ ഷാരോണിനെ റിമാൻഡ് ചെയ്ത് ജയിലിലടച്ചിരുന്നു. മൂന്ന് മാസത്തിനുശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ഷാരോണിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണടക്കമുള്ള മുഴുവൻ സാധനങ്ങളും വിട്ടുനൽകാനും കോടതി ഉത്തരവിട്ടു. അന്യായമായി കേസ് ചുമത്തി ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഷാരോണിെൻറ അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.