ധർമശാല-കണ്ണപുരം റോഡ്: ദുരിതമോചന പദയാത്ര നാളെ കല്യാശ്ശേരി: ധർമശാല-കണ്ണപുരം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിെൻറ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് രാവിലെമുതൽ ദുരിതമോചന പദയാത്ര നടത്തും. ധർമശാലയിൽ രാവിലെ ഒമ്പതിന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും. ജില്ല-ബ്ലോക്ക് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ധർമശാല മുതൽ കണ്ണപുരംവരെയുള്ള ഏഴ് കിലോമീറ്ററോളം ദൂരത്തിലുള്ള പദയാത്രയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കും. കല്യാശ്ശേരി, കണ്ണപുരം, ആന്തൂര്‍ നഗരസഭ എന്നീ പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 17 വർഷമായി റോഡിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.