തലശ്ശേരി ലോഗൻസ്​ റോഡ്​ തുറന്നു

തലശ്ശേരി: ഇൻറർലോക്ക് ചെയ്ത് നവീകരിച്ച ലോഗൻസ് റോഡ് ശനിയാഴ്ച രാവിലെ 10ന് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായി. സെപ്റ്റംബർ 17നാണ് നവീകരണത്തിനായി ലോഗൻസ് റോഡ് അടച്ചിട്ടത്. ഇൻറർലോക്കിങ് ഉൾപ്പെടെ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. 50 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പി​െൻറ മേൽനോട്ടത്തിൽ കൊട്ടിയൂരിലെ ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയാണ് നവീകരണം നടത്തിയത്. ട്രാഫിക് യൂനിറ്റ് കവല മുതൽ എസ്.ബി.െഎ കവലവരെ 200 മീറ്റർ നീളത്തിലാണ് ഇൻറർലോക്ക് ചെയ്തത്. റോഡി​െൻറ ഇരുഭാഗത്തും മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാൽ സംവിധാനവുമുണ്ട്. 10 ദിവസത്തെ കാലാവധിയിലാണ് നവീകരണത്തിനായി റോഡ് അടച്ചിട്ടത്. എന്നാൽ, ചില ദിവസങ്ങളിൽ മഴയുണ്ടായതോടെ പ്രവൃത്തിക്ക് തടസ്സംനേരിട്ടു. നിശ്ചയിച്ചതിലും 10 ദിവസം കഴിഞ്ഞാണ് ഗതാഗതത്തിനായി റോഡ് തുറന്നുകൊടുത്തത്. ഇൻറർലോക്ക് ചെയ്ത് മനോഹരമാക്കിയ റോഡ് ഗതാഗതത്തിനായി തുറന്നുകിട്ടിയതി​െൻറ ആഹ്ലാദത്തിലാണ് ഇവിടത്തെ വ്യാപാരികളും നാട്ടുകാരും. നിർമാണത്തിന് ശേഷം വാഹനങ്ങൾ ഒാട്ടം തുടങ്ങിയതോടെ വ്യാപാരസ്ഥാപനങ്ങൾ പൊടിയിൽ മുങ്ങി. റോഡിലെ ജില്ലിപ്പൊടിയാണ് പാറുന്നത്. രണ്ട് ദിവസമെങ്കിലും പൊടിശല്യമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.