സംഘ്​പരിവാർ നടപടികള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം –കാനം

സംഘ്പരിവാർ നടപടികള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം –കാനം തിരുവനന്തപുരം: സംഘ്പരിവാറി​െൻറ നടപടികള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരു മനസ്സോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ സമാധാന അന്തരീക്ഷം കലുഷിതമാക്കാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര നേതൃത്വത്തി​െൻറ ഒത്താശയോടെ ബി.ജെ.പി നടത്തുന്നത്. ജനരക്ഷാ യാത്രയുടെ മറവില്‍ കേരളം കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. കേരളത്തി​െൻറ സാമൂഹിക പശ്ചാത്തലവും യാഥാർഥ്യങ്ങളും തിരിച്ചറിയാത്തവരാണിവര്‍. സുപ്രീംകോടതിവെച്ച ജാമ്യ വ്യവസ്ഥപ്രകാരം വർഷങ്ങളോളം സ്വന്തം സംസ്ഥാനത്ത് പോകാന്‍ കഴിയാത്ത ആളാണ് കേരളത്തില്‍ നിര്‍ബാധം സഞ്ചരിച്ച് വ്യാജപ്രചാരണം അഴിച്ചുവിടുന്നതെന്നും കാനം പറഞ്ഞു. തങ്ങൾക്ക് കോൺഗ്രസിനെ തൊട്ടുകൂടില്ലെന്ന നിലപാടൊന്നുമില്ല. എന്നാൽ, വർഗീയതയെ ചെറുക്കുന്നതിനുപകരം കേരളത്തിലെ ഇടത് സർക്കാറിനെയും നയങ്ങളെയും എതിര്‍ക്കാനാണ് യു.ഡി.എഫ് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നത്. അവരെ ആരു രക്ഷിക്കും? വർഗീയതക്കെതിരായ പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ മതേതര ഇടതുപക്ഷ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നാണ് സി.പി.ഐയുടെ നിലപാട്. അതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുമോയെന്ന ചോദ്യത്തിന്, വർഗീയതയെ എതിര്‍ക്കുന്നവരെല്ലാം ഉള്‍പ്പെടും എന്നാണ് ഉത്തരം. സി.പി.ഐ, സി.പി.എം പാർട്ടി കോൺഗ്രസുകൾ കഴിയുേമ്പാൾ കോണ്‍ഗ്രസുമായുള്ള ബന്ധത്തിൽ വ്യക്തത വരും. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി നില മെച്ചപ്പെടുത്തും. ബി.ഡി.ജെ.എസ് ഉൾപ്പെടെ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്താണ് എൽ.ഡി.എഫ് അധികാരത്തില്‍ എത്തിയത്. അവരെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ട ഗതികേടില്ലെന്നും കാനം മറുപടി നല്‍കി. ഇടതു മുന്നണിക്ക് ഒരു കോട്ടവുമില്ലാതെ ശക്തമായി മുന്നോട്ടു പോവുകയാണെന്നും കാനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.