വളപട്ടണം: വളപട്ടണം സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് വളപട്ടണത്തെ വ്യവസായി കുടുംബമായ കെ.എസ് കുടുംബം ഭക്ഷണശാല നിർമിച്ചു നൽകി. 18 ലക്ഷം രൂപ നിർമാണ ചെലവ് കണക്കാക്കിയ കെട്ടിടവും ഭക്ഷണം കഴിക്കാനായി ഇരിപ്പിടവും മേശയുമാണ് ഒരുക്കിയത്. കെട്ടിടത്തിെൻറ ഉദ്‌ഘാടനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. കെ.എസ് ഗ്രൂപ് പ്രതിനിധി കെ.എസ്. മുഹമ്മദലി ഹാജി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ, പി.ടി.എ പ്രസിഡൻറ് ബി.ടി. മൻസൂർ ഹാജി, വി.പി. വമ്പൻ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.കെ. സുരേന്ദ്രൻ, ഹൈസ്കൂൾ പ്രധാനാധ്യാപിക സി. ശോഭ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.