എടക്കാട്: ബാലസാഹിത്യ പുരസ്കാരം നേടിയ കഥാകൃത്തും കവയിത്രിയുമായ അംബുജം കടമ്പൂരിന് ജന്മദേശം സ്വീകരണം നൽകി. കടമ്പൂർ നിത്യാനന്ദ വായനശാല ഗ്രന്ഥാലയം കമ്മിറ്റിയാണ് അനുമോദനം ഒരുക്കിയത്. കെ.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഉപഹാരം നൽകി. ഡോ. പി. മനോഹരൻ, പി.കെ. പ്രേമവല്ലി, കെ. ശിവദാസൻ മാസ്റ്റർ, എം. സത്യപ്രകാശ്, ഹീമേഷ് എന്നിവർ സംസാരിച്ചു. ശ്രേയസ് ബാലവിഭാഗത്തിെൻറ കോൽക്കളി അവതരിപ്പിച്ചു. 'മാളവികയുടെ മയിൽപീലികൾ' എന്ന കൃതിക്കാണ് 2017ലെ പ്രഫ. കേശവൻ പള്ളിക്കുളങ്ങര സംസ്ഥാന ബാലസാഹിത്യ അവാർഡ് ലഭിച്ചത്. നേരത്തെ ഭീമ സാഹിത്യ അവാർഡ്, മഹിള ചന്ദ്രിക അവാർഡ്, കെ.എസ്.ടി.എ കഥാപുരസ്കാരം എന്നിവയും ഇവരെ തേടിയെത്തിയിരുന്നു. അൻവർ റഷീദിെൻറ ചരിത്രപുസ്തകം, തരിശുനിലത്തിലെ പെണ്ണുറുമ്പുകൾ, മിഷയുടെ മഞ്ഞുകാലം, സചിെൻറ ആനകൾ, കുമാരനാശാൻ എന്നിവയാണ് മറ്റു കൃതികൾ. എടക്കാട് സാഹിത്യവേദി അംഗമായ അംബുജം, മയ്യിൽ ഹയർ സക്കൻഡറി സ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.