ചിറക്കൽ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

പുതിയതെരു: ചിറക്കൽ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. മന്ന മിനി സ്റ്റേഡിയത്തിൽ 24ന് കായികമത്സരങ്ങളും ചിറക്കൽ രാജാസ് യു.പി സ്കൂളിൽ കലാമത്സരങ്ങളും നടന്നു. മത്സരവിജയികൾക്കുള്ള സമ്മാനദാനം ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് എ. സോമൻ നിർവഹിച്ചു. ചിറക്കൽ പഞ്ചായത്ത് ആരോഗ്യ--വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ. വത്സല, പഞ്ചായത്തംഗങ്ങളായ കെ. രമേശൻ, തോടേൻ മോഹനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.