മാഹി: പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ വിശ്വകർമ തൊഴിലാളികൾ ശ്രമദാനമായി അറ്റകുറ്റപ്പണി നടത്തി. ഏറെ പഴക്കംചെന്ന വാതിലുകളും ജനലുകളും രോഗികൾ കിടക്കുന്ന കട്ടിലുകളും അറ്റകുറ്റപ്പണി നടത്തി. വയറിങ്ങിലെ തകരാറുകൾ പരിഹരിച്ച് പ്രവർത്തിക്കാത്ത ഫാനുകൾ, ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിച്ചു. പുതുച്ചേരി വിശ്വകർമസമുദായ അയിന്ത് തൊഴിലാളർ സംഘം മാഹി യൂനിറ്റാണ് ശ്രമദാനം നടത്തിയത്. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി ഇ. വത്സരാജ് എന്നിവർ ആശുപത്രിയിലെത്തി തൊഴിലാളികളെ അഭിനന്ദിച്ചു. അങ്ങാടിപ്പുറത്ത് അശോകൻ, കളത്തിൽ ബാബു, വി.പി. ശശീന്ദ്രൻ, കളത്തിൽ രജീഷ് ബാബു, എൻ.കെ. ജനാർദനൻ, എൻ.കെ. രാഘവൻ, ഡി.കെ. പ്രവീൺ കുമാർ, കെ.പി. സജിഷ്, പ്രേമൻ എന്നിവർ നേതൃത്വം നൽകി. 30 കിടക്കകളും നാനൂറോളം ഒ.പി പരിശോധനയുമുള്ള ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിച്ച് രോഗിക്കൾക്കാവശ്യമായ സൗകര്യം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളർ സംഘം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.