പ്രതിരോധ കുത്തിവെപ്പ്​ രക്ഷിതാക്കളുടെ കടമ ^ഡി.എം.ഒ

പ്രതിരോധ കുത്തിവെപ്പ് രക്ഷിതാക്കളുടെ കടമ -ഡി.എം.ഒ കണ്ണൂർ: മീസിൽസ് (അഞ്ചാംപനി),റുെബല്ല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എല്ലാ കുട്ടികൾക്കും നൽകുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ രോഗങ്ങൾ രാജ്യത്തുനിന്ന് നിർമാർജനം ചെയ്യുകയാണ് കുത്തിവെപ്പ് കാമ്പയി​െൻറ ലക്ഷ്യം. വസൂരി, പോളിയോ തുടങ്ങിയ മാരകരോഗങ്ങൾ തുടച്ചുനീക്കാൻ കഴിഞ്ഞത് ഇത്തരം പ്രതിരോധ പ്രവർത്തനത്തിലൂടെയാണ്. അതിനാൽ എല്ലാ വിഭാഗമാളുകളും ഈ പ്രവർത്തനത്തിൽ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഒക്ടോബർ മൂന്ന് മുതലാണ് കാമ്പയിൻ. ഇതിനായി ജില്ലയിൽ വിപുലമായ തയാറെടുപ്പ് നടത്തിയിട്ടുണ്ട്. മൂന്ന് ആഴ്ചകളിലായിട്ടായിരിക്കും വിദഗ്ധ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മേൽനോട്ടത്തിൽ കുട്ടികൾക്ക് കുത്തിവെപ്പ് നൽകുക. തുടർന്നുള്ള ഒന്ന്, രണ്ട് ആഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളിൽ 2208 വാക്സിൻ സെഷനുകളും സജ്ജമാക്കും. ഇങ്ങനെ ആകെ 5306 സെഷനുകളിലായി ജില്ലയിലെ ഒമ്പത് മാസം മുതൽ 15 വയസ്സുവരെയുള്ള 593129 കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. നേരത്തെ കുത്തിവെെപ്പടുത്ത കുട്ടികൾക്കും ഈ അധികഡോസ് നൽകണം. മുമ്പ് അഞ്ചാം പനി വന്ന കുട്ടികൾക്കും ഇത് നൽകേണ്ടതുണ്ടെന്ന് ആർ.സി.എച്ച് ഓഫിസർ പി.എം. ജ്യോതി അറിയിച്ചു. കുത്തിവെപ്പ് നൽകുന്നതുകൊണ്ട് ഒരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകില്ല. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാനുള്ള ക്രമീകരണവും ഒരുക്കും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കുത്തിവെപ്പ് മരുന്ന് ഉൽപാദിപ്പിക്കുന്നത്. ഓരോ കുട്ടിയിലും രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് പൂർണമായി രോഗം തടയുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രതിനിധി ഡോ. ജോണി സെബാസ്റ്റ്യൻ പറഞ്ഞു. യുനിസെഫ് കൺസൽട്ടൻറ് സൗരഭ് അഗർവാൾ, ലയൺസ് ഇൻറർനാഷനൽ ജില്ല കോഓഡിനേറ്റർ ടി.പി. മുഹമ്മദ് കുഞ്ഞി, ജില്ല മാസ് മീഡിയ ഓഫിസർ കെ.എൻ. അജയ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ അബ്്ദുൽ ലത്തീഫ് മഠത്തിൽ, എൻ.എച്ച്.എം ജൂനിയർ കൺസൽട്ടൻറ് യു. ബിൻസി രവീന്ദ്രൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.