പുതിയതെരു: അഴീക്കോട് ആറാംകോട്ടത്ത് ബി.ജെ.പി അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗത്തിെൻറ വീടിനുനേരെ ബോംബെറിഞ്ഞു. ആറാംകോട്ടം വായനശാലക്ക് സമീപത്തെ പി.കെ. പ്രശാന്തെൻറ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി 11.30ഒാടെ ആക്രമണം ഉണ്ടായത്. ഇൗ സമയം പ്രശാന്തനും ഭാര്യയും പ്രശാന്തെൻറ ചികിത്സക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വീടിെൻറ ചുമരിൽ തട്ടിയാണ് ബോംബ് പൊട്ടിയത്. വീടിെൻറ മുൻഭാഗത്തെ ജനൽ ഗ്ലാസുകളും വരാന്തയിലെ ഗ്രാനൈറ്റും തകർന്നു. വീട്ടിൽ ആളില്ലാത്തതിനാൽ രാവിലെയോടെയാണ് ആക്രമണം പരിസരവാസികൾ അറിയുന്നത്. രാത്രി ഉഗ്രശബ്ദം കേട്ട് സമീപവാസികളിലാരോ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പൊലീസിന് ഒന്നും കണ്ടെത്താനായിരുന്നില്ല. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും രാവിലെ സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമസാധ്യത കണക്കിലെടുത്ത് ആറാംകോട്ടത്ത് സ്ഥാപിച്ച വിവിധ പാർട്ടികളുടെ കൊടിമരങ്ങൾ പൊലീസ് നീക്കംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.