ഉത്തർപ്രദേശിൽ രണ്ടിടത്ത്​ വർഗീയ സംഘർഷം; 12 പേർക്ക്​ പരിക്ക്​

കാൺപുർ: ഉത്തർപ്രദേശിൽ രണ്ടിടത്തുണ്ടായ വർഗീയ സംഘർഷങ്ങളിൽ 12 പേർക്ക് പരിക്കേറ്റു. കാൺപുർ ജില്ലയിലെ പരംപൂർവയിലും ബാലിയയിലെ സിക്കന്ദർപുരിലുമാണ് സംഘട്ടനങ്ങളുണ്ടായത്. സിക്കന്ദർപുർ പ്രദേശത്ത് ദുർഗപൂജ ആഘോഷങ്ങൾക്കിടെ കുട്ടികൾക്കിടയിലുണ്ടായ നിസ്സാര തർക്കം രക്ഷിതാക്കൾ ഏറ്റെടുത്തതോടെ സാമുദായിക സംഘർഷമായി മാറുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. കാൺപുരിലെ പരംപൂർവയിൽ മുഹർറം പ്രകടനം വഴിമാറി നീങ്ങിയതിനെ തുടർന്ന് ചിലർ പ്രതിഷേധിച്ച് കല്ലെറിഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. ആറുപേർക്ക് പരിക്കേറ്റു. രണ്ട് കാറുകളും നാല് മോേട്ടാർ സൈക്കിളുകളും അഗ്നിക്കിരയാക്കി. പൊലീസ് ലാത്തിവീശിയാണ് ലഹളക്കാരെ പിരിച്ചുവിട്ടത്. അഞ്ഞൂറോളം പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.