കുണ്ടും കുഴിയുമായി കൊട്ടിയൂർ--വയനാട് ചുരംപാത കേളകം: കണ്ണൂരിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന കൊട്ടിയൂർ -ബോയ്സ് ടൗൺ ചുരംപാത കുണ്ടും കുഴിയുമായിട്ട് വര്‍ഷങ്ങളായി. അറ്റകുറ്റപ്പണികള്‍ക്കായി വര്‍ഷംതോറും കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇതൊന്നും റോഡിൽ കാണാനാകുന്നില്ല. ആഴ്ചകളോളം റോഡ് അടച്ച് ഗതാഗതം നിര്‍ത്തിവെച്ചായിരുന്നു ഒടുവിലത്തെ അറ്റകുറ്റപ്പണി. തുടർന്ന് മഴയെത്തി. മഴ കഴിഞ്ഞപ്പോഴേക്കും വീണ്ടും പഴയപടിയായി. നിലവിൽ ഹെയര്‍പിന്‍ വളവുകളിലെ റോഡ് മുഴുവന്‍ കുണ്ടും കുഴിയുമായിരിക്കുകയാണ്. ചെകുത്താൻ റോഡിൽ 300 മീറ്റർ റോഡ് പൂർണമായി തകർന്നതോടെ പാതയിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. മൈസൂരു-ബംഗളൂരു എന്നിവിടങ്ങളിലേക്ക് മലയോരത്തുനിന്ന് എളുപ്പത്തിൽ എത്താൻകഴിയുന്ന പാതയാണിത്. ദിവസേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രധാന ചരക്കുഗതാഗതവും ഈ റൂട്ടിലൂടെയാണ്. കർണാടകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും വായനാട്ടിൽനിന്നുമുള്ള കൊട്ടിയൂർ അമ്പലത്തിലേക്കുള്ള തീർഥാടകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡ് എന്നനിലയിലും ഈ റോഡിെൻറ പ്രാധാന്യം വളരെ വലുതാണ്. അതേസമയം, റോഡിനോടുള്ള അവഗണന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ആക്ഷേപം. പാതയിൽ നടത്തിയ നിർമാണപ്രവൃത്തികളിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മലയോര ജനകീയ വികസനസമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.