എൻ. രാമകൃഷ്ണൻ നിസ്വാർഥസേവനത്തിെൻറ പ്രതിരൂപം -പി. രാമകൃഷ്ണൻ കണ്ണൂർ: എൻ. രാമകൃഷ്ണൻ നിസ്വാർഥ പ്രവർത്തനത്തിെൻറ പ്രതിരൂപമായിരുന്നെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാമകൃഷ്ണൻ. ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ എൻ. രാമകൃഷ്ണെൻറ അഞ്ചാം ചരമവാർഷികദിനത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ എൻ. രാമകൃഷ്ണെൻറ പത്നി വിജയലക്ഷ്മിയും കുടുംബാംഗങ്ങളും പങ്കെടുത്തു. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാബാലകൃഷ്ണൻ, യു.ഡി.എഫ് ജില്ല ചെയർമാൻ പ്രഫ. എ.ഡി. മുസ്തഫ, എം. നാരായണൻകുട്ടി, എം.പി. മുരളി, മാർട്ടിൻ ജോർജ്, എ.പി. അബ്ദുല്ലക്കുട്ടി, വി.വി. പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ എന്നിവർ സംസാരിച്ചു. സി.വി. സന്തോഷ് സ്വാഗതവും എം.പി. വേലായുധൻ നന്ദിയും പറഞ്ഞു. സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് എൻ.പി. ശ്രീധരൻ, സുരേഷ് ബാബു എളയാവൂർ, കെ. പ്രമോദ്, ഒ. നാരായണൻ, ടി.ഒ. മോഹനൻ, രാജീവൻ എളയാവൂർ, സി.ടി. ഗിരിജ, പൊന്നമ്പേത്ത് ചന്ദ്രൻ, റഷീദ് കവ്വായി, ബിജു ഉമ്മർ, കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ.എസ്.യു ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമ്മാസ്, അമൃതാ രാമകൃഷ്ണൻ, രഞ്ജിത്ത് താളിക്കാവ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.