വാഴനട്ട് പ്രതിഷേധം

ഉരുവച്ചാൽ: തകർന്നറോഡ് അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ യൂത്ത് ലീഗ് പ്രവർത്തകർ വാഴനട്ട് പ്രതിഷേധിച്ചു. ശിവപുരം-നടുവനാട്-21ാം മൈൽ റോഡി​െൻറ ശോച്യാവസ്ഥ കണ്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് കോളാരി ശാഖ പ്രവർത്തകർ വെള്ളിലോട് റോഡിൽ വാഴനട്ടത്. യാത്രക്കാരുടെ ഒപ്പുശേഖരവും നടത്തി. സമരത്തിന് പി.എം. ഇല്യാസ്, അബ്ദുറഹ്മാൻ, ഫൈസൽ, യൂസഫ് കോളാരി, ആഷിഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.