കാഞ്ഞങ്ങാട്: ജീവകാരുണ്യസേവനത്തിെൻറ മൂന്നാംവർഷത്തിലേക്ക് പ്രവേശിക്കുന്ന അജാനൂർ കൊളവയൽ കനിവ് പ്രവാസികൂട്ടായ്മയുടെ വാർഷികാഘോഷം ഒക്ടോബർ അവസാനവാരം നടത്താൻ പ്രവർത്തകസമിതിയോഗം തീരുമാനിച്ചു. അർബുദത്തെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനായി 'ഞങ്ങളുണ്ട് കൂടെ' എന്നപേരിൽ 2018 മാർച്ചിൽ പരിശോധനാ ക്യാമ്പുകളും മൊബൈൽ മെഡിക്കൽ ക്യാമ്പും നടത്തും. ചെയർമാൻ പാലക്കി അബ്ദുറഹ്മാൻഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുറൂർ മൊയ്തുഹാജി അധ്യക്ഷത വഹിച്ചു. കൊത്തിക്കാൽ മൊയ്തുഹാജി, കൊവ്വൽ അബ്ദുറഹ്മാൻ, ബി. കുഞ്ഞാമദ്, അബ്ദുല്ല പക്കിക്കാടത്ത്, മുഹമ്മദ് കൊളവയൽ, മുസ്തഫ, കെ. ഉമ്മർ ഖാലിദ്, അമ്മാനത്ത്, കെ. അബ്ദുറഹ്മാൻ, കെ. ഹസൻകുഞ്ഞി, കെ. അബ്ദുസത്താർ, കെ.കെ. അബ്ദുല്ല, മൊയ്തു മണ്ട്യൻ, കെ.ബി. കരീം, സുബൈർ കാട്ടിക്കാടത്ത്, നസീർ, സദഖത്തുല്ല, അഷറഫ് എന്നിവർ സംസാരിച്ചു. പി.എച്ച്. അയ്യൂബ് സ്വാഗതവും സി. കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.