കാഞ്ഞങ്ങാട്: ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്നുവന്ന ബേണിങ് സ്റ്റോൺ ക്യൂറേറ്റഡ് ചിത്രപ്രദർശനം ചിത്രങ്ങളിലേക്കുള്ള വഴി എന്ന സംവാദത്തോടെ സമാപിച്ചു. സമാപനപരിപാടി കേരള സാഹിത്യ അക്കാദമി അംഗവും സാഹിത്യനിരൂപകനുമായ ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ പങ്കെടുത്ത ചിത്രകാരന്മാരായ ശ്യാംലാൽ ഐവർകാല (കൊല്ലം), രാജേന്ദ്രൻ പുല്ലൂർ, ശ്യാംപ്രസാദ് പെരിന്തൽമണ്ണ, സചീന്ദ്രൻ കാറഡുക്ക എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. ശ്യാമ ശശി, സി.പി. ശുഭ, വത്സൻ പിലിക്കോട്, ബിജു കാഞ്ഞങ്ങാട്, ചന്ദ്രൻ മുട്ടത്ത്, ടി.കെ. പ്രഭാകരൻ, മോഹനചന്ദ്രൻ പനയാൽ എനിവർ സംസാരിച്ചു. പുല്ലൂർ ദർപ്പണം കലാകേന്ദ്രമാണ് ഏഴുദിവസം നീളുന്ന പ്രദർശനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.